കൊച്ചി: പ്രോജക്ട് മാനേജ്മെന്റ്, നവീകരണം, സുസ്ഥിരത, പരിവർത്തനം എന്നീ മേഖലകളിലെ മികവുകളെ ആദരിക്കുന്നതിനു പിഎംഐ കേരള അവാർഡ്സ് 2026 കൊച്ചിയിലെ ചക്കോളാസ് പവിലിയനിൽ നടന്നു.
പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (പിഎംഐ) കേരള ചാപ്റ്റർ നാലാമത് സിഎക്സ്ഒ മീറ്റിന്റെ ഭാഗമായാണ് അവാർഡ് നൈറ്റ് സംഘടിപ്പിച്ചത്. ബിസിനസ് വളർച്ചയ്ക്കും നവീകരണത്തിനും സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി മേഖലകളിലെ ഗുണപരമായ മാറ്റങ്ങൾക്കും സംഭാവന നൽകിയ പദ്ധതികളെയാണ് പുരസ്കാരങ്ങൾ വഴി ആദരിച്ചത്.
പ്രോജക്ട് ഓഫ് ദി ഇയർ (ലാർജ്) വിഭാഗത്തിൽ ബിപിസിഎൽ ജേതാക്കളായി. കൊച്ചിൻ ഷിപ്യാർഡും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയും റണ്ണർ അപ്പുകളായി. പ്രോജക്ട് ഓഫ് ദി ഇയർ (മീഡിയം) പുരസ്കാരം യുഎസ്ടി സ്വന്തമാക്കി.
എച്ച് ആൻഡ് ആർ ബ്ലോക്കാണ് റണ്ണറപ്പ്. പ്രോജക്ട് ഓഫ് ദി ഇയർ (സ്മോൾ) വിഭാഗത്തിലും എച്ച് ആൻഡ് ആർ ബ്ലോക്കിനാണ് പുരസ്കാരം.